സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റീവ് ഹോം കെയർ മാസാന്ത്യ കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി എണ്ണൂറിൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഗിക്കും അവരുടെ കുടുംബത്തിനും ആശ്വാസവാഹകമാകുന്ന പാലിയേറ്റീവിന്റെ പ്രവർത്തനത്തെ തങ്ങൾ പ്രശംസിച്ചു.

ബെംഗളൂരു കെഎംസിസി ട്രഷറർ നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ദേശീയ പ്രസിഡന്റ് എംകെ  നൗഷാദ് സ്വാഗതം പറഞ്ഞു. നഴ്സസുമാരെയും, ആംബുലൻസ് ഡ്രൈവേഴ്സിനെയും ചടങ്ങിൽ ആദരിച്ചു. ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹജ്ജാജിമാർക്ക് യാത്രയപ്പ് നൽകി. മാസാന്ത്യ പാലിയേറ്റീവ് കളക്ഷനിൽ കൂടുതൽ ഫണ്ട് സ്വരൂപിച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ യഥാക്രമം ഇലക്ട്രോണിക് സിറ്റി ഫെയ്സ് ടു, ജയനഗർ, മുരുകേഷ്പാളയ ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം സാദിഖലി തങ്ങൾ നൽകി. അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *