ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ

ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ

ബെംഗളൂരു: ഇൻഫോസിസ് ഇലക്‌ട്രോണിക്‌സ് സിറ്റി കാമ്പസിലെ ജീവനക്കാർക്ക് ആശ്വാസം. യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര) പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതിനായി മെട്രോ പ്ലാസ നിർമ്മിക്കാനാണ് തീരുമാനം.

ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെയുള്ള കോണപ്പന അഗ്രഹാര മെട്രോ സ്റ്റേഷനെ (യെല്ലോ ലൈനിൻ്റെ ഭാഗം) നേരിട്ട് ഇൻഫോസിസ് കാമ്പസുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ പ്ലാസ. കാമ്പസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മുമ്പായി ജീവനക്കാർക്ക് മെട്രോ പ്ലാസയിൽ കാർഡ് സ്വൈപ്പ് ചെയ്യേണ്ടി വരും. 2021 ഡിസംബറോടെ പ്രവർത്തനക്ഷമമാകേണ്ടിയിരുന്ന യെല്ലോ ലൈൻ ജനുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്റ്റേഷന് വേണ്ടി ഇൻഫോസിസ് ഫൗണ്ടേഷൻ 115 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിൻ്റെ ഗ്രീൻ സർട്ടിഫിക്കേഷനും സ്റ്റേഷന് ലഭിക്കാൻ സാധ്യതയുണ്ട്. സ്‌റ്റേഷനിൽ പ്രതിദിനം 18,000-20,000 പേർ എത്തുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.

TAGS: BENGALURU | METRO PLAZA
SUMMARY: Metro Plaza at Infosys Electronics City campus to provide direct station access for employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *