എസ്.എം. കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ നാളെ സോമനഹള്ളിയിൽ

എസ്.എം. കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ നാളെ സോമനഹള്ളിയിൽ

ബെംഗളൂരു: മുൻ കർണാടക മന്ത്രിയും, വിദേശ കാര്യമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയുടെ സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച ജന്മനാടായ മദ്ദുരുവിലെ സോമനഹള്ളിയിൽ നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിനായി സദാശിവനഗറിലെ വീട്ടിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ ജന്മനാടായ മാണ്ഡ്യ സോമനഹള്ളിയിലേക്ക് എത്തിക്കും.

മുൻ മുഖ്യമന്ത്രിയും മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ എസ്.എം. കൃഷ്ണ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അന്തരിച്ചത്. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിലെത്തിയത്.

TAGS: KARNATAKA | SM KRISHNA
SUMMARY: Final. Rites of of SM krishna in Somanahalli tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *