ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. കൊയ്ത്തൂർകോണം മണികണ്ഠ ഭവനില്‍ തങ്കമണി (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനു മുന്നിലുള്ള സഹോദരൻ്റെ പുരയിടത്തിന് പുറകിലായാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുപ്പിന് പൂജയ്ക്ക് പൂ പറിക്കുന്നതിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് കരുതുന്നു. സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ മുഖത്ത് മുറിവേറ്റ പാടുകള്‍ ഉണ്ട്. കൂടാതെ ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലും ആയിരുന്നു.

കാതിലെ കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിനു സമീപം ചെമ്പരത്തിപ്പൂക്കള്‍ ചിതറി കിടക്കുന്നതാണ് മരണം കൊലപാതകമാണെന്ന സംശയം പോലീസിനെ ബലപ്പെടുത്തിയത്. ഡോഗ് സ്ക്വാഡടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

TAGS : CRIME
SUMMARY : A woman living alone in Pothankot was found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *