വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സിദ്ധരാമയ്യ പറഞ്ഞു.

വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യാറാണെന്നും സിദ്ധരാമയ്യ അറിയിച്ചു. വീടുകളുടെ നിര്‍മാണം സുഗമമാക്കാന്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപപോലും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാർ കത്തയച്ചത്.

TAGS: KARNATAKA | PINARAYI VIJAYAN
SUMMARY: Siddaramiah sents letter to Pinarayi vijayan regarding wayanad homes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *