സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

ബെംഗളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. പരാതിക്കാരൻ പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്ന് പറയുന്ന വർഷം 2012 ആണ്. എന്നാൽ എയർപോർട്ടിന് അടുത്തുള്ള താജ് തുടങ്ങിയത് 2016-ൽ മാത്രമാണ്. ഇക്കാരണത്താൽ തന്നെ താജ് ഹോട്ടലിന്റെ നാലാം നിലയിൽ വെച്ച് നടന്നുവെന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരൻ 12 വർഷത്തിന് ശേഷമാണ് പരാതി നൽകിയത്. എന്ത് കൊണ്ട് പരാതി നൽകാൻ ഇത്ര വൈകി എന്നതിനും വിശദീകരണമില്ല. പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമെന്ന് കരുതേണ്ടി വരുമെന്നും അതിനാൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിക്കുന്നുവെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

TAGS: KARNATAKA | HIGH COURT
SUMMARY: High court criticises man who filed complaint against ranjith

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *