ബെംഗളൂരു: ക്രിസ്മസ് – പുതുവത്സര അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടി സി. ബെംഗളൂരുവിൽ നിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കായി ഡിസംബർ 23 വരെ പ്രതിദിനം 25 സർവീസുകളാണ് അനുവദിച്ചത്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സർവീസ് അനുവദിക്കും. തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
<BR>
TAGS : KSRTC | SPECIAL BUS
SUMMARY : Christmas – New Year Holidays: Karnataka RTC runs 25 special buses per day

Posted inBENGALURU UPDATES LATEST NEWS
