ചൂരല്‍മല–മുണ്ടക്കൈ പുനരധിവാസം; കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും, കത്തിന് ഉടന്‍ മറുപടി നല്‍കും: മന്ത്രി കെ രാജന്‍

ചൂരല്‍മല–മുണ്ടക്കൈ പുനരധിവാസം; കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും, കത്തിന് ഉടന്‍ മറുപടി നല്‍കും: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടന്‍ ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ണാടകയുടെ പിന്തുണ സ്‌നേഹപൂര്‍വം ആവശ്യപ്പെടും. യോഗം വൈകാന്‍ കാരണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഇത് വൈകാതെ പരിഹരിക്കുമെന്നും ആരുമായും സംസാരിക്കാനുള്ള വാതില്‍ സര്‍ക്കാര്‍ കൊട്ടിയടച്ചിട്ടില്ലെന്നും രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് നൂറ് വീടുകള്‍ നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ലെന്നാരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. കത്തിന് മറുപടി ഉടന്‍ നല്‍കും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദുരന്തബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് മേപ്പാടിയില്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് വൈകീട്ട് തുടങ്ങും. യൂത്ത് കോണ്‍ഗ്രസ് അടുത്ത ദിവസം മേപ്പാടി-കല്‍പ്പറ്റ മാര്‍ച്ചും നടത്തുന്നുണ്ട്.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Churalmala-Mundakai Rehabilitation; Kindly request Karnataka’s support, reply to letter soon: Minister K Rajan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *