ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ശനിയാഴ്ച മുതൽ

ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ശനിയാഴ്ച മുതൽ

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസിന് ശനിയാഴ്ച മുതൽ തുടക്കമാകുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.  ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്.

ഡിസംബർ 14ന് ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി, ഗോവ എന്നിവിടങ്ങളിലേക്കാണ് യാത്ര ആരംഭിക്കുന്നത്. 5 രാത്രിയും 6 പകലുമായിരിക്കും ട്രിപ്പ്‌ പാക്കേജിൽ ഉൾപെടുത്തുക.

രണ്ടാമത്തെ സർവീസ് ജുവൽസ് ഓഫ് സൗത്ത് ഡിസംബർ 21ന് ബെംഗളൂരുവിൽ നിന്ന് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല എന്നിവിടങ്ങളിലേക്ക് പുറപ്പെടും. 5 രാത്രിയും 6 പകലും കൊണ്ട് ട്രെയിൻ യാത്ര പൂർത്തിയാക്കും. ജനുവരി 4, ഫെബ്രുവരി ഒന്ന്, മാർച്ച് ഒന്ന് തീയതികളിൽ പ്രൈഡ് ഓഫ് കർണാടക സർവീസുകളുണ്ടാകും. ഫെബ്രുവരി 15ന് ജുവൽസ് ഓഫ് സൗത്ത് ട്രെയിൻ സർവീസ് നടത്തും.

TAGS: KARNATAKA | GOLDEN CHARIOT
SUMMARY: Golden chariot train to kickstart on saturday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *