ശക്തമായ മഴ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ശക്തമായ മഴ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്തതോടെ ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ന്യൂഡൽഹിയിൽ നിന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ ഇറങ്ങേണ്ട വിമാനമാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്. പിന്നീട് മഴ കുറഞ്ഞതോടെ ഇതേ വിമാനത്തിൽ യാത്രക്കാരെ സുരക്ഷിതരായി ചെന്നൈയിൽ എത്തിച്ചു.

ഇതിനിടെ സാങ്കേതിക തകരാർ കാരണം ബുധനാഴ്ച ചെന്നൈയിൽ നിന്നുള്ള 12 വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി, തിരുവനന്തപുരം, മധുരൈ, ശിവമോഗ, ബാഗ്‌ഡോഗ്ര, ജാഫ്‌ന, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള പുറപ്പെടൽ വിമാനങ്ങളും തിരുവനന്തപുരം, മധുര, കൊച്ചി, കൊൽക്കത്ത, ജാഫ്‌ന എന്നിവിടങ്ങളിൽ നിന്നുള്ള അറൈവൽ വിമാനങ്ങളും റദ്ദാക്കി.

TAGS: BENGALURU | FLIGHT DIVERTED
SUMMARY: 12 flights cancelled at Chennai airport, one diverted to Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *