സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

സംസ്ഥാനത്ത് എംസിഎ, എംബിഎ കോഴ്സുകൾക്ക് ഫീസ് വർധിപ്പിക്കും

ബെംഗളൂരു: 2024-25 അധ്യയന വർഷത്തേക്ക് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ എംബിഎ, എംസിഎ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവ് പ്രകാരം, പരീക്ഷാ ഫീസും മറ്റ് സർവകലാശാലാ ഫീസും ഒഴികെ, അപേക്ഷാ ഫീസും അഡ്മിഷൻ ഫീസും ഉൾപ്പെടെ 5,135 രൂപയായി ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുണ്ട്.

ഇതിന് പുറമെ എംഎസ്‌സി (കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ബയോടെക്‌നോളജി ആൻഡ് ഇൻഫർമേഷൻ സയൻസ്) കോഴ്‌സിന് 3,000, എംസിഎയ്ക്ക് 6,000, എംബിഎയ്ക്ക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) 1,000 രൂപയും യൂസർ ഫീസായി അടക്കണം.

ഇതോടെ സർക്കാർ ഡിഗ്രി കോളേജുകളിൽ എംബിഎ, എംസിഎ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾ യൂണിവേഴ്സിറ്റി ഫീസ് ഒഴികെ 6,135 മുതൽ 11,135 വരെ ഫീസ് അധികമായി അടയ്‌ക്കേണ്ടി വരും.

അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ അധികാരപരിധിയിലുള്ള എൻജിനീയറിങ് കോളേജുകളിലെ എംസിഎ, എംബിഎ കോഴ്‌സുകളുടെ ഫീസ് വർധിപ്പിക്കാതെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളിലെ കോഴ്‌സുകൾക്ക് മാത്രം ഫീസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു.

TAGS: KARNATAKA | FEES HIKE
SUMMARY: Fees for MCA and MBA courses in Government First Grade Colleges hiked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *