പ്രണയം പൂവണിഞ്ഞു; നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

പ്രണയം പൂവണിഞ്ഞു; നടി കീര്‍ത്തി സുരേഷ് വിവാഹിതയായി

നടി കീർത്തി സുരേഷും ബിസിനസുകാരൻ ആന്റണിയും വിവാഹിതരായി. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയില്‍ പച്ച ബോർഡറുള്ള പട്ട് സാരിയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണല്‍ ആഭരണങ്ങളും ധരിച്ച്‌ തമിഴ് സ്റ്റൈല്‍ വധു സ്റ്റൈല്‍ ആയിരുന്നു. 15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസുകാരനാണ്.

കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസ് എന്നാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ആന്റണി. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായെത്തുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമയില്‍ തിരക്കുള്ള താരമാണ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

TAGS : KEERTHI SURESH | MARRIAGE
SUMMARY : Actress Keerthy Suresh got married

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *