ജോലി ലഭിക്കാൻ വ്യാജ മാർക്ക്ഷീറ്റുകൾ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ജോലി ലഭിക്കാൻ വ്യാജ മാർക്ക്ഷീറ്റുകൾ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ബെംഗളൂരു: സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം ഉറപ്പാക്കാൻ വ്യാജ മാർക്ക് കാർഡ് നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഭാരതി നഗർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പൈഗംബർ നദാഫിനെതിരെയാണ് വിധാന സൗധ പോലീസ് കേസെടുത്തത്.

2021ലാണ് സ്‌പോർട്‌സ് ക്വാട്ടയിൽ നദാഫ് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌പോർട്‌സ് ക്വാട്ടയ്ക്ക് കീഴിലുള്ള പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് 2024 ജൂലൈയിൽ അദ്ദേഹത്തെ വീണ്ടും പരിഗണിച്ചു. മൈസൂരു സർവകലാശാലയുടെ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ) മാർക്ക് കാർഡുകളാണ് നദാഫ് റിക്രൂട്ട്മെന്റിനിടെ നൽകിയിരുന്നത്.

സർട്ടിഫിക്കറ്റ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വെരിഫിക്കേഷന് വേണ്ടി സർവകലാശാലയെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്. കോൺസ്റ്റബിളിന് എങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

TAGS: BENGALURU | JOB FRUAD
SUMMARY: Police Officer booked over producing fake marklist for job

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *