തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു: ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു: ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 ന് ദിണ്ടിഗൽ – തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു.

നൂ​റി​ല​ധി​കം രോ​ഗി​ക​ള്‍​ക്ക് കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ലു നി​ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഇന്നലെ രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 30ഓളം രോഗികളെ ഡിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
<BR>
TAGS : FIRE BREAKOUT
SUMMARY : Fire breaks out in private hospital building in Tamil Nadu: Seven including a child die, many injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *