ബെം​ഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

ബെം​ഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

ബെം​ഗളൂരു: ഐ.​പി.​എ​ല്ലി​ലെ അ​തി​നി​ർ​ണാ​യ​ക പോരാട്ടത്തി​ൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗളൂരു പ്ലേ ഓഫിന്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും പ്ലേ ഓഫും ലഭിച്ചത്. സ്കോർ ബെംഗളുരു 218/5, ചെന്നൈ 191/7.

ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.  ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. രചിൻ രവീന്ദ്ര, രഹാനെ, രവീന്ദ്ര ജഡേജ, ധോണി എന്നിവർ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ബെം​ഗളൂരുവിനൊപ്പമായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെം​ഗളൂരുവിന്റെ വിജയം. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം ബെം​ഗളൂരുവും പ്ലേഓഫിലേക്ക് എത്തി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *