ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ്

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ്

ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ് അയച്ച് സിറ്റി പോലീസ്. ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ് സമൻസ്. സമനസിൽ ബെംഗളൂരുവിലെ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ മൂന്ന് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതുലിന്റെ സഹോദരൻ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതുൽ സുഭാഷിന്റെ ഭാര്യ താമസിക്കുന്ന ഉത്തർപ്രദേശിലെ ജൗൻപൂരിൽ എത്തിയാണ് സമൻസ് കൈമാറിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ജൗൻപൂരിൽ എത്തിയത്.

ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരൻ അനുരാഗ് സിംഘാനിയ, അമ്മാവൻ സുശീൽ സിംഘാനിയ എന്നിവർ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വർഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സമ്മർദ്ദം കാരണമാണ് അതുൽ ആത്മഹത്യ ചെയ്തിരുന്നത്. ഇക്കാര്യം അതുൽ തന്റെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു അതുലിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പോലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തിയിരുന്നു.

TAGS: BENGALURU | TECHIE DEATH
SUMMARY: Bengaluru police summons Nikita Singhania, asks her to appear within three days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *