സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നു. അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നുവെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീനാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരിഹാസം.

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘർഷവും പരാമർശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

ഗൗതം അദാനിയും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും പ്രിയങ്ക വിമർശിച്ചു. ചില വ്യക്തികൾക്കുവേണ്ടി മാത്രമായാണ് ബി.ജെ.പി. സർക്കാർ നിലകൊള്ളുന്നതെന്നും അവര് കൂട്ടിച്ചേർത്തു. 142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുന്നുണ്ട്. ബിസിനസുകൾ, പണം, വിഭവങ്ങൾ എന്നിവയെല്ലാം ഒരാൾക്കു മാത്രം നൽകുന്നു.

തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഖനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഒരാൾക്കു മാത്രം എന്ന നിലപാടാണ് ബിജെപിയുടേത്. പ്രിയങ്ക പറഞ്ഞു. സംഭലിലെ സംഭവം ഉയർത്തിപ്പിടിച്ചും പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനു നേരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു.

TAGS : PRIYANKA GANDHI
SUMMARY : The government is trying to subvert the constitution; Priyanka Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *