കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

കൃഷിഭൂമിയിൽ സോഡിയം ബോംബ് പൊട്ടിച്ചു; ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ

ബെംഗളൂരു: കൃഷിഭൂമിയിലെ ജലസംഭരണിയിൽ സോഡിയം ബോംബ് പൊട്ടിച്ച കന്നഡ ബിഗ്‌ബോസ് താരം ഡ്രോൺ പ്രതാപ് അറസ്റ്റിൽ. ബോംബ് പൊട്ടിക്കുന്നതിൻ്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.

ഡ്രോൺ പ്രതാപിനെതിരെ തുമകുരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതാപിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ബിഗ് ബോസ് കന്നഡ സീസൺ പത്തിൻ്റെ റണ്ണറപ്പായിരുന്നു ഡ്രോൺ പ്രതാപ്. ശാസ്ത്ര പരീക്ഷണത്തിൻ്റെ ഭാഗമായാണ് ഇയാൾ വീഡിയോ തയ്യാറാക്കിയത്.

സോഡിയം ലോഹം ഉൾപ്പെടെയുള്ള രാസവസ്തുക്കൾ വെള്ളത്തിൽ ചേർത്താണ് സ്ഫോടനം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: KARNATAKA | ARREST
SUMMARY: Drone Prathap arrested for causing explosion in farm pond

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *