ദുരന്തകാലത്തെ സേവനം; എയര്‍ലിഫ്റ്റിന് ചെലവായ 132.62 കോടി രൂപ കേരളം തിരിച്ചടയ്ക്കാൻ കേന്ദ്രത്തിന്റെ കത്ത്

ദുരന്തകാലത്തെ സേവനം; എയര്‍ലിഫ്റ്റിന് ചെലവായ 132.62 കോടി രൂപ കേരളം തിരിച്ചടയ്ക്കാൻ കേന്ദ്രത്തിന്റെ കത്ത്

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്. ഈ വകയില്‍ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ നൽകിയ കത്ത് ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു. ഒക്ടോബർ 22നാണ് ഈ കത്ത് കേരളത്തിന് ലഭിക്കുന്നത്.

ചൂരൽമല – മുണ്ടക്കൈ രക്ഷാദൗത്യത്തിന് മാത്രം 69,65,46,417 രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ 2019ലെ പ്രളയത്തിനും അതിന് ശേഷവുമായി നൽകിയ വിവിധ എയർലിഫ്റ്റിംഗ് സേവനങ്ങൾക്കാണ് ബാക്കി തുക. തുക അടിയന്തരമായി തിരിച്ചടക്കണമെന്നാണ് കത്തിലെ ആവശ്യം.

വയനാട് ദുരന്തത്തിൽ അർഹമായ സാമ്പത്തിക സഹായം നൽകാത്തതിനെ ചൊല്ലി സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് കത്ത് പുറത്തുവരുന്നത്.
<br>
TAGS : AIRLIFTING | WAYANAD LANDSLIDE
SUMMARY : disaster service; Center’s letter to Kerala to reimburse Rs 132.62 crore for airlift

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *