മൈസൂരു -ബാവലി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം; എംഎംഎ നിവേദനം നല്‍കി

മൈസൂരു -ബാവലി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം; എംഎംഎ നിവേദനം നല്‍കി

ബെംഗളൂരു: മൈസൂരു- മാനന്തവാടി റൂട്ടില്‍ അന്തര്‍സന്ത മുതല്‍ ബാവലി വരെയുള്ള ഭാഗങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം പ്രയാസകരമായി കിടക്കുന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കഹോളിക്ക് നിവേദനം നല്‍കി. എന്‍.എ. ഹാരിസ് എം.എല്‍.എ മുഖേനയാണ് നിവേദനം നല്‍കിയത്. എത്രയും പെട്ടന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എന്‍.എ. ഹാരിസ് പറഞ്ഞു.

വളരെ കാലമായി ഈ പാത പൊട്ടിപ്പെളിഞ്ഞ് ശോചനീയമായ അവസ്ഥയിലാണ്. മൈസൂരുവില്‍ നിന്നും ഹാന്റ് പോസ്റ്റ് വഴി മാനന്തവാടിയിലേക്ക് പോകുന്ന ഈ പാതയിലൂടെ ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അനവധി യാത്രക്കാര്‍ മാനന്തവാടിയിലേക്കും മാനന്തവാടിയില്‍ നിന്ന് മൈസൂരുവിലേക്കും യാത്രക്ക് തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്. മാനന്തവാടിയിലേക്ക് ഏകദേശം 100 കിലോമീറ്റര്‍ ദൂരം മാത്രമുള്ള പാതയായതിനാല്‍ യാത്രക്കാരും, ചരക്ക് വാഹനങ്ങളും ഈ പാത്രയാണ് ഉപയോഗിക്കുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമാണ് ഈ പാതയിലൂടെയുള്ള സഞ്ചാരത്തിന് അനുമതിയുള്ളൂ. എങ്കിലും ഈ സമയങ്ങളില്‍ വിദ്യാര്‍ഥികളടക്കം ധാരാളം ആളുകളാണ് ഇത് വഴി കടന്നുപോകുന്നത്.വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് ഇത് വഴി സഞ്ചരിക്കാന്‍ കഴിയുന്നില്ല. അപകടങ്ങളും പതിവാണ്. നിവേദനത്തില്‍ പറഞ്ഞു.
<BR>
TAGS : MALABAR MUSLIM ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *