അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അല്ലു അർജുൻ പുറത്തിറങ്ങി. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ ആരോപിച്ചു.

തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. നടന്റെ അറസ്റ്റിനെ തുടർന്ന് നഗരത്തിൽ ആരാധകർ പ്രതിഷേധവമായി രംഗത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്ക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത്. എന്നാൽ എല്ലാവർക്കും ഒരേ നിയമം എന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിഷയത്തിൽ നൽകിയ പ്രതികരണം.

TAGS: NATIONAL | ALLU ARJUN
SUMMARY: Actor allu arjun released from jail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *