അമിതവേഗതയെ ചൊല്ലി തർക്കം; ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസ്

അമിതവേഗതയെ ചൊല്ലി തർക്കം; ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസ്

ബെംഗളൂരു: അമിതവേഗതയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസെടുത്തു. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബസ് ജാലഹള്ളി ക്രോസിൽ നിന്ന് കെആർ മാർക്കറ്റ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബസ് സുമനഹള്ളി പാലത്തിൽ എത്തിയപ്പോൾ യുവതി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചിരുന്നു. യുവതി അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവർ ആരോപിച്ചു. ഇതോടെ തർക്കം രൂക്ഷമായി.

യുവതി ബസിലേക്ക് അതിക്രമിച്ച് കയറുകയും ഡ്രൈവർ അമരേഷിനെ മർദിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടതോടെയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ ഡ്രൈവറുടെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു. തന്നെ അപമാനിച്ചെന്ന് കാട്ടി യുവതി ഡ്രൈവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

TAGS: BENGALURU | ASSAULT
SUMMARY: BMTC Driver attacked by women in running bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *