ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഏതാനും സൈനികർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരുമാസം മുമ്പേ ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ വാഹനം തെന്നിമാറി സൈനികന് വീരമൃത്യു സംഭവിച്ചിരുന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കുൽ​ഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായത്.

 

TAGS: NATIONAL| JAMMU KASHMIR
SUMMARY: Soldiers met with accident after vehicle overturns in snow at JK

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *