കൊച്ചുമകനെ ജീവനോടെ തിരിച്ചുകിട്ടണം; അപേക്ഷയുമായി അതുൽ സുഭാഷിന്റെ പിതാവ്

കൊച്ചുമകനെ ജീവനോടെ തിരിച്ചുകിട്ടണം; അപേക്ഷയുമായി അതുൽ സുഭാഷിന്റെ പിതാവ്

ബെംഗളൂരു: ഭാര്യയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും പവൻ കുമാർ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുല്‍ സുഭാഷിന്റെ അച്ഛന്‍ പറഞ്ഞു.

ആത്മഹത്യാ പ്രേരണ കേസില്‍ അതുല്‍ സുഭാഷിന്റെ ഭാര്യയും സഹോദരനും ഭാര്യാ മാതാവും അറസ്റ്റിലായിരുന്നു. ഇതെത്തുടര്‍ന്നാണ് തന്റെ കൊച്ചുമകന്‍ എവിടെയാണെന്ന് അറിയില്ലെന്ന് പവന്‍ കുമാര്‍ പറഞ്ഞത്. തന്റെ കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തി തരണമെന്ന് പോലീസിനോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീതി ലഭിക്കുന്നതുവരെ മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല. ജാന്‍പൂര്‍ കുടുംബക്കോടതിയില്‍ അതുലിന്റെ കേസ് കേള്‍ക്കുന്ന ജഡ്ജി അഴിമതിക്കാരനാണ്. ചെറുമകനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. 2020ല്‍ കുട്ടി ജനിച്ചു. നികിതയും അതുലും അടുത്ത വര്‍ഷം തന്നെ വേര്‍പിരിഞ്ഞു. തനിക്ക് നീതി ലഭിക്കുന്നത് വരെ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യരുതെന്ന് അതുൽ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നുവെന്നും പവൻ കുമാർ പറഞ്ഞു.

TAGS: BENGALURU | ATUL SUBHASH
SUMMARY: Need my grandson back, pleads atul subhash father

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *