ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ദിസനായകെയെ സ്വീകരിച്ചു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദിസനായകെ കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് നയതന്ത്ര ചര്‍ച്ച നടത്തുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സന്ദര്‍ശിക്കും. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയും ധന സഹമന്ത്രിയും ദിസനായകയ്‌ക്കൊപ്പം ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ട്.
<br>
TAGS : SRILANKA
SUMMARY : Sri Lankan President Anura Kumara Dissanayake arrived in India

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *