ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെയും വിദേശത്തെയും ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

നോമാഡ്‌സ് ഹാവൻ: ഹോം, ബെലോംഗിംഗ്, ആൻഡ് നൊസ്റ്റാൾജിയ എന്ന പ്രമേയത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ബസവനഗുഡി ബിപി വാഡിയ റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചറിൽ  ഡിസംബർ 18 വരെ ഫിലിം ഫെസ്റ്റിവൽ നടക്കും. 40-ലധികം എൻട്രികൾ ലഭിച്ചതായി ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ ക്യൂറേറ്ററായ ജെസീക്ക വില്യംസ് അറിയിച്ചു.

TAGS: BENGALURU | FILM FESTIVAL
SUMMARY: Nomad’s Haven film festival to be kickstarted today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *