ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ എസ്.യു.വി കാർ അപകടത്തിൽപെട്ടു. ഹൈവേയിൽ ഗാണങ്കൂരിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പരുക്കേറ്റു.

ബെംഗളൂരു സ്വദേശി വിക്രമും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ക്ഷേത്ര സന്ദർശത്തിന് ശേഷം മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഡ്രൈവർക്ക് സ്റ്റിയറിങ്ങിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും, കാർ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് ഹൈവേ പട്രോൾ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ ശ്രീരംഗപട്ടണ റൂറൽ പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Family of five injured as SUV turns turtle on highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *