ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്

ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ജന്മനാട്ടില്‍ വന്‍വരവേല്‍പ്പ്

ചെന്നൈ: ചെന്നൈയിൽ തിരിച്ചെത്തിയ ലോക ചെസ് ചാമ്പ്യൻ ഗുകേഷിന് വമ്പൻ സ്വീകരണമൊരുക്കി ജന്മനാട്. തമിഴ്നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു.

സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായ ഗുകേഷ്  ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് 18കാരന്‍ സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി. 14-ാം ഗെയിമില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മര്‍ദ്ദം കൂട്ടാന്‍ നില്‍ക്കാതെ ഡി ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.

TAGS : WORLD CHESS CHAMPIONSHIP | D GUKESH
SUMMARY : World Chess Champion D Gukesh receives huge reception in his hometown

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *