പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റക്കാരമാകുന്നത് എങ്ങനെയെന്ന് കർണാടക സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ സെപ്റ്റംബര്‍ 13ലെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. ഇതുകൂടാതെ, മുസ്ലീം പള്ളിക്കുള്ളില്‍ ജയ് ശ്രീറാം വിളിച്ച പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന കാര്യത്തിലും സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് പ്രതികരണം തേടി.

പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ് സിസിടിവിയോ മറ്റേതെങ്കിലും തെളിവുകളോ പരിശോധിച്ചിട്ടുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹിന്ദു-മുസ്ലിംകള്‍ സംസ്ഥാനത്ത് സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ എന്താണ് ഹര്‍ജിയുടെ പ്രധാന്യമെന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് 2025 ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

TAGS: KARNATAKA | SUPREME COURT
SUMMARY: SC seeks explanation from state govt on plea against hailing jai sriram in masjid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *