ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് കർണാടക രാമനഗര സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.വീഴ്ചയില്‍ ഇദ്ദേഹത്തിന് നിസാര പരുക്കേറ്റു. പിന്നീട് പോലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫ്ലൈ ഓവറിന് മുകളിലുള്ള മേല്‍ക്കൂരയില്‍ നിന്ന് ഇയാള്‍ ചാടിയതാണെന്ന് ശബരിമല എഡിഎം അരുണ്‍ എസ്. നായർ പറഞ്ഞു.

കൈക്കും കാലിനും പരുക്കുണ്ടെന്നും വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എഡിഎം അറിയിച്ചു. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പോലീസും അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.

TAGS: KERALA | SABARIMALA
SUMMARY: Ayyappa devotee falls off from flyover at Sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *