വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ഇളയരാജ

വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ഇളയരാജ

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം പ്രത്യക്ഷപ്പെട്ടത്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകള്‍ കൊഴുത്തതോടെയാണ് ഇളയരാജ തന്നെ പ്രതികരിച്ച്‌ രംഗത്തെത്തിയത്. പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്നും ഇളയരാജ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചി‍ല്ലെന്നും തുടർന്ന് തിരിച്ചിറക്കിയെന്ന തരത്തിലുള്ള വാർത്തായാണ് പ്രചരിച്ചത്.

വിഷയത്തില്‍ ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇളയരാജ തന്നെ രംഗത്തുവന്നത്. ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചിറക്കിയെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഇതോടെ വിവാദവും കെട്ടടങ്ങി.

TAGS : ILAYARAJA
SUMMARY : No need for controversies, rumors are baseless: Ilayaraja

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *