പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ബെംഗളൂരു പോലീസ്

പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു: പൊതുസ്ഥലത്ത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർക്ക് മുന്മറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ ഹാക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് പറഞ്ഞു. ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസും സൈബർ സുരക്ഷാ വിദ​ഗ്ധരും പറഞ്ഞു.

ഹോട്ടലുകളിലും റെയിൽവേ, ബസ് സ്റ്റേഷനുകളിലും റസ്റ്റോറൻ്റുകളിലുമൊക്കെയുള്ള യുഎസ്ബി ചാർജിംഗ് പോർട്ടുകളുടെ ഉപയോഗം പുതിയ തട്ടിപ്പിന്റെ ഭാഗമായിരിക്കുകയാണ്. യുഎസ്ബി പോർട്ടുകൾ വഴി വിവരങ്ങൾ ചോർത്തുന്നത് തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതൽ എളുപ്പമാണെന്ന് പോലീസ് പറഞ്ഞു. യുഎസ്ബി പോർട്ടുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.

TAGS: BENGALURU | CITY POLICE
SUMMARY: Cybercriminals target public mobile charging stations to steal data

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *