ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇന്ന് അവതരിപ്പിക്കും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ഇന്ന് അവതരിപ്പിക്കും

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബില്‍’ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ അവതരിപ്പിക്കും. ബിൽ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയിൽ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുന്ന ബിൽ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങിയ പാർലമെന്ററി സമിതിക്ക് അയയ്‌ക്കാൻ നിർദ്ദേശിക്കും.സമിതിയിലേക്ക് ഇന്നു തന്നെ വിവിധ പാർട്ടി പ്രതിനിധികളുടെ പേര് നിർദ്ദേശിക്കണം. ഇതിനായുള്ള ചർച്ചകൾക്കു വേണ്ടിയാണ് ബിൽ അവതരണം നീട്ടിയതെന്നാണ് സൂചന. ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ സമിതി അധ്യക്ഷ സ്ഥാനം ബി.ജെ.പിക്കായിരിക്കും.

2034 മുതല്‍ ഒരു രാജ്യം ഒറ്റതിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പ്രതിപക്ഷം ബില്ലിനെ എതിർക്കുകയാണ്. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പുമാണ് ബില്ലെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
<br>
TAGS : ONE NATION ONE ELECTION | PARLIAMENT
SUMMARY : One nation one election bill introduce in Parliament today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *