മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ നഗ്‌ന മൃതദേഹം; യുവാവിനെ തിരിച്ചറിഞ്ഞു

മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ നഗ്‌ന മൃതദേഹം; യുവാവിനെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി മംഗളവനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച വ്യകതിയെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലക്കാരനായ ബഹാദൂര്‍ സന്‍ഡി (30) ലാണ് മരിച്ചത്.bഈ മാസം ഡിസംബര്‍ 14ന് ആണ് സംഭവം നടക്കുന്നത്. മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ മരിച്ചത് ആരെന്ന് അന്ന് വ്യക്തമായിരുന്നില്ല. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മംഗളവനം ജീവനക്കാരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കമ്പി നട്ടെല്ലില്‍ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നു പോലീസ് പറഞ്ഞു. ബഹാദൂര്‍ സന്‍ഡി ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കൊച്ചിയില്‍ താല്‍ക്കാലിക ടെന്റ് കെട്ടി താമസിക്കുകയായിരുന്നു ബഹാദൂറും കുടുംബവും. വിവിധ ജോലികള്‍ ചെയ്താണു ബഹാദൂര്‍ ജീവിച്ചിരുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനായി വിട്ടുകൊടുക്കും.

TAGS : LATEST NEWS
SUMMARY : The incident where a young man was found dead in Mangalava; The young man was identified

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *