‘കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിൻ്റെ പ്രസ്താവനക്കെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍

‘കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിൻ്റെ പ്രസ്താവനക്കെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ പ്രസ്താവനക്കെതിരെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്തുമെന്ന രീതിയിലുള്ള പ്രതികരണം നടത്തുന്നതെന്നത് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

142 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലവിലുള്ളത്. മന്ത്രി പറഞ്ഞത് നടക്കാത്ത കാര്യമാണ്. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിലെ ഒരിഞ്ച് ഭൂമി പോലും തമിഴ്‌നാടിന് വിട്ടുകൊടുക്കില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നായിരുന്നു തമിഴ്‌നാട് മന്ത്രി ഐ. പെരിയസാമിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുനല്‍കില്ലെന്നും ആയിരുന്നു മന്ത്രി ഐ പെരിയസ്വാമിയുടെ പരാമര്‍ശം.
<BR>
TAGS : MULLAPERIYAR | ROSHI AGASTIN
SUMMARY : Minister Roshi Augustine against Tamil Nadu’s statement that the water level of Mullaperiyar dam will rise.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *