സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

 

കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടില്‍മാടം മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന മുസ്തഫ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
<BR>
TAGS : ACCIDENT |  COIMBATORE
SUMMARY : A native of Palakkad met a tragic end in a car accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *