ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ഒരു മരണം. ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടാരകെരെയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കഡബ താലൂക്ക് സ്വദേശി ശശികുമാർ ആണ് മരിച്ചത്. സുബ്രഹ്മണ്യയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.

ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന ഇയാൾ അബദ്ധത്തിൽ ബാലൻസ് തെറ്റി തെറിച്ചു വീഴുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് പറഞ്ഞു. ട്രെയിനിലെ മറ്റ്‌ യാത്രക്കാരാണ് വിവരം മംഗളൂരു റെയിൽവേ പോലീസിൽ അറിയിച്ചത്. ശശികുമാറിൻ്റെ മൃതദേഹം പിന്നീട് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Man dies after falling from train near Bantwal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *