109 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

109 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: 109 കാറ്റഗറികളിലേക്ക് ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം )- 27, ജനറൽ റിക്രൂട്ടമെന്റ് (ജില്ലാതലം) -22 ,എൻ.സി.എ (സംസ്ഥാന തലം) -22, എൻ.സി.എ (ജില്ലാ തലം) -17, സ്‌പെഷ്യൽ റിക്രൂട്ടമെന്റ് (സംസ്ഥാന തലം)- 2 എന്നിങ്ങനെയാണ് വിജ്ഞാപനം. ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം.

സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ, കേരള പോലീസ് വകുപ്പിൽ വുമൺ പോലീസ് കോൺസ്റ്റബിൾ (വുമൺ പോലീസ് ബറ്റാലിയൻ), പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിംഗ് ) വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ പ്രധാന തസ്തികകൾ.
<BR>
TAGS : PSC,
SUMMARY : PSC Notification for 109 Posts

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *