ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനം; കുറ്റക്കാരായ മൂന്ന് പേർക്കുള്ള ശിക്ഷാവിധി ഇന്ന്

ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനം; കുറ്റക്കാരായ മൂന്ന് പേർക്കുള്ള ശിക്ഷാവിധി ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പുറപ്പെടുവിക്കും. 2014 ഡിസംബർ 28നാണ് നഗരത്തിൽ സ്ഫോടനമുണ്ടയത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ മൂന്ന് പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഭട്കൽ സ്വദേശിയായ ഹോമിയോ ഡ‍ോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ എൻഐഎ പ്രത്യേക കോടതി ബുധനാഴ്ച പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള സ്ലീപ്പർ സെല്ലുകളായി പ്രവർത്തിച്ചുവരികയായിരുന്നു ഇവർ.

തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ ഭാഗമാണ് പിടിയിലായവർ. സ്ഫോടനം നടത്താൻ ജലറ്റിൻ സ്റ്റിക് നൽകിയത് ഇവരാണന്ന് എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ ചെന്നൈ സ്വദേശിയായ ഭവാനി(37) ആണ് മരിച്ചത്. കുടുംബസമേതം ക്രിസ്തുമസ് അവധിക്കാലം ചെലവിടാനാണ് ഇവർ ചർച്ച്‌ സ്ട്രീറ്റിലേക്ക് എത്തിയിരുന്നത്.

TAGS: BENGALURU | COURT
SUMMARY: Court to announce verdict on Church street blast today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *