ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം. (27), പ്രകാശ് (43), സുനിൽകുമാർ (43), സായ് പ്രജ്വൽ (38), രവിശങ്കർ (24), മധുസൂദൻ റെഡ്ഡി (41), സുരേഷ് വി (43), കിഷോർ കുമാർ (29), ഒബുൾ റെഡ്ഡി (29) എന്നിവരാണ് പിടിയിലായത്.

സംഘത്തലവൻ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരെ ഉൾപെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വർക്ക് ഫ്രം ഹോം ജോലികൾ വാഗ്ദാനം ചെയ്യുകയും കമ്മീഷൻ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്താനുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള തൊഴിൽരഹിതരെ സംഘം നിയമിച്ചിരുന്നത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പ്രതികളിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 480 സിം കാർഡുകൾ, 330 ബാങ്ക് അക്കൗണ്ടുകൾ, ക്യുആർ കോഡുകൾ, എന്നിവ കണ്ടെടുത്തു. വിവിധ ബാങ്കുകളുടെ 30 ഡെബിറ്റ് കാർഡുകളും, ലാപ്‌ടോപ്പുകളും പിടികൂടിയിട്ടുണ്ട്. ഒരു അക്കൗണ്ടിലേക്ക് ഒരു കോടി രൂപയുടെ ഓരോ ഇടപാടിനും അറസ്റ്റിലായവർക്ക് 40,000 രൂപ കമ്മീഷൻ സംഘത്തലവൻ വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru North Division CEN police bust online investment racket, arrest 10 people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *