മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ഗുരുതര പരുക്ക്‌

മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ഗുരുതര പരുക്ക്‌

മലപ്പുറം: നിലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരുക്കേറ്റു. മറ്റ് മുറിവുകളും ശരീരത്തില്‍ ഉണ്ടായിരുന്നു. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. പരുക്ക് പറ്റിയ ഷംസുദ്ദീന്‍ ഒന്നര മണിക്കൂറോളം റോഡരികില്‍ ചോര വാര്‍ന്ന് കിടന്നിരുന്നെന്നാണ് വിവരം.

TAGS : CRIME
SUMMARY : Mob attack on youth in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *