എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. അജിത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം.

ആര്‍എസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.  സ്ഥാനക്കയറ്റം മാനദണ്ഡത്തിന് വിധേയമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് വിവരം.

ഇപ്പോള്‍ നടക്കുന്ന അന്വേഷണ റിപോര്‍ട്ട് എതിരാവുകയാണെങ്കില്‍ സ്ഥാനക്കയറ്റിന് തടസ്സമാവും എന്നാണ് സൂചനകള്‍. സ്ഥാനകയറ്റം അന്വേഷണത്തിനു തടസ്സമാവില്ലെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ ശുപാര്‍ശ.

TAGS : ADGP M R AJITH KUMAR
SUMMARY : MR Ajith Kumar promoted as DGP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *