കണ്ണൂരില്‍ വീണ്ടും എം പോക്സ്; ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്കും രോഗം സ്ഥിരീകരിച്ചു

കണ്ണൂരില്‍ വീണ്ടും എം പോക്സ്; ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്കും രോഗം സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരില്‍ ചികിത്സയിലിരുന്ന രണ്ടാമത്തെയാള്‍ക്കും എം പോക്സ് സ്ഥിരീകരിച്ചു. യു.എ.ഇ.യില്‍ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തേ യുഎഇയില്‍ നിന്നെത്തിയ മുമ്പ് വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗബാധിതരായ രണ്ടുപേരുടെയും റൂട്ട് മാപ്പ് ഉടൻ പുറത്തുവിടും.

എംപോക്‌സ് രോഗികളുമായി സമ്പർക്കത്തില്‍ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കൂടുതല്‍ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നല്‍കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

TAGS : MONKEYPOX
SUMMARY : M pox again in Kannur; The second person who was under treatment was also diagnosed with the disease

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *