ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം നടപ്പിലാക്കുന്ന 101 സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റേറ്റ് പ്രസിഡന്റ് രാജന് ജേക്കബ് നിര്‍വഹിച്ചു. സുവര്‍ണ ഭവനം പദ്ധതി ചെയര്മാന് ബിജു കോലംകുഴി, ചീഫ് കോര്‍ഡിനേറ്റര്‍ ശശിധരന് കെ. പി., സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിമാരായ രമേശന് സി, ജയരാജന് കെ., ഡിസ്ട്രിക്ട് പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ഡിസ്ട്രിക്ട് സെക്രട്ടറി മഞ്ജുനാഥ്, കൊത്തന്നൂര്‍ സോണ്‍ ചെയര്മാന് ടോണി കടവില്‍, കണ്‍വീനര്‍ ദിവ്യ രാജ്, ഫിനാന്‍സ് കണ്‍വീനര്‍ അനീഷ് മറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
<BR>
TAGS : SKKS

Posted inASSOCIATION NEWS
