സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024 കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പാസാക്കി. ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1000 രൂപയും സെസ് ഈടാക്കാൻ ശുപാർശ ചെയ്യുന്നതാണ് പുതിയ ബിൽ.

ബിൽ നിയമസഭാ കൗൺസിലിൽ കൂടി സ‍ർക്കാരിന് പാസാക്കിയെടുക്കേണ്ടതുണ്ട്. കർണാടക മോട്ടോർ വാഹന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കും ബസ്, ക്യാബ്, ഓട്ടോറിക്ഷ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ, ക്ഷേമ ഫണ്ടുകൾക്കുമായാണ് അധിക സെസ് പിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ വാഹന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ മോട്ടോർ വാഹന വകുപ്പ് സെക്ഷൻ മൂന്ന് പ്രകാരം, 11 ശതമാനം സെസ് ഈടാക്കുന്നുണ്ട്. ഇതിൽ 10 ശതമാനം സെസ് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്കും ബെംഗളൂരു മാസ് റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിൽ ഇക്വിറ്റി നിക്ഷേപത്തിനും മുഖ്യമന്ത്രി ഗ്രാമീണ രാസ്തെ അഭിവൃദ്ധി നിധിക്കും ഒരു ശതമാനം അർബൻ ട്രാൻസ്പോർട്ട് ഫണ്ടിനുമാണ് വിനിയോഗിക്കുന്നത്.

 

TAGS: KARNATAKA | CESS
SUMMARY: Karnataka Assembly passes Bill for Rs 500-1000 cess on new vehicle’s

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *