ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മൃഗങ്ങൾക്കായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി ഉടൻ തുറക്കും. നിലവിൽ, നഗരത്തിന് ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സുമനഹള്ളിയിൽ ഒരു മൃഗ ശ്മശാനം മാത്രമേയുള്ളൂ. ഇവിടെ പ്രതിമാസം 400 ഓളം മൃഗങ്ങളെ ദഹിപ്പിക്കുന്നുണ്ട്.

പുതിയ ശ്മശാനങ്ങൾക്കായി യെലഹങ്ക, ദാസറഹള്ളി മേഖലകളിൽ സ്ഥലം കണ്ടെത്തിയതായി ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. ഇവയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ശ്മശാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി 2023-24 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചിരുന്നു. എന്നാൽ സ്ഥല ലഭ്യത കാരണം പദ്ധതി താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയായിരുന്നു.

സുമനഹള്ളിയിലെ നിലവിലുള്ള ശ്മശാനത്തിൽ, പ്രതിദിനം കുറഞ്ഞത് 14 മൃഗങ്ങളെയെങ്കിലും ദഹിപ്പിക്കുന്നുണ്ട്. നായ്ക്കൾക്ക് 300 രൂപയും വലിയ മൃഗങ്ങൾക്ക് 600 രൂപയുമാണ് ദഹിപ്പിക്കാനുള്ള ഫീസ്.

TAGS: BENGALURU | CREMATORIUM
SUMMARY: Bengaluru to get two more electric crematoriums for animals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *