ഹണിമൂണിന് പോകുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

ഹണിമൂണിന് പോകുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

ഹണിമൂണിന് പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്തൃപിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇബാദ് അതിക് ഫാൽക്കെ എന്ന 29കാരനാണ് പരുക്കേറ്റത്. ഫാൽക്കെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ച ഇയാളുടെ ഭാര്യാ പിതാവ് ഗുലാം മുർതാസ ഖോട്ടാൽ (65) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇബാദ് അതിക് ഫാൽക്കെയുടെ കല്യാണം കഴിഞ്ഞത്. മധുവിധുവിനായി കശ്മീർ സന്ദർശിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദമ്പതികൾ വിദേശത്ത് മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് ആഗ്രഹിച്ചു. ഇത് ഇരുവരും തമ്മിൽ തർക്കത്തിന് ഇടയാക്കിയതായും എഫ്ഐആറിൽ പറയുന്നു.

ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഫാൽക്കെ തന്റെ വാഹനം റോഡിന് സമീപം നിർത്തി ഇറങ്ങി. ഈ സമയം കാറിൽ കാത്തുനിന്ന ഖോട്ടാൽ ഫാൽക്കെയുടെ അടുത്തേക്ക് ഓടിയെത്തി ആസിഡ് എറിയുകയായിരുന്നു.

ഭാരതീയ ന്യായ സൻഹിത സെക്ഷൻ 124-1 (ആസിഡിൻ്റെ ഉപയോഗത്താൽ സ്വമേധയാ മുറിവേൽപ്പിക്കൽ), 351-3 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഗുലാമിനെതിരെ കേസെടുത്തിരിക്കുന്നത്.
<BR>
TAGS : ACID ATTACK
SUMMARY : Dispute over honeymoon destination; Father-in-law pours acid on son-in-law’s face

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *