വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗത്തെ കയ്യേറ്റം ചെയ്തു; നിയമസഭയിൽ വാക്കേറ്റം

വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗത്തെ കയ്യേറ്റം ചെയ്തു; നിയമസഭയിൽ വാക്കേറ്റം

ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വാക്കേറ്റം. ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗത്തെ സഭയില്‍ കയറി കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബിജെപി അംഗം സി.ടി. രവിയെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. എന്നാൽ താന്‍ വനിതാമന്ത്രിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.ടി. രവി പറഞ്ഞു. സംഭവത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ സ്പീക്കര്‍ക്കും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

 

TAGS: KARNATAKA | CT RAVI
SUMMARY: Chaos in Karnataka Legislative Council over derogatory comment on minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *