മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമായിരിക്കും റെഡ് ലൈൻ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ ഭാഗത്തെ കെട്ടിടങ്ങൾ, സ്ഥലം എന്നിവയ്ക്ക് ആവശ്യകത ഏറും.

നിരവധി ടെക് സ്ഥാപനങ്ങൾ ഈ റൂട്ടിലുണ്ട്. ഇക്കാരണത്താൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഐടി – ടെക് പ്രൊഫഷണലുകൾ വാടക വീടുകൾക്കായി മുൻഗണന നൽകുന്നത് ഈ പ്രദേശങ്ങളിലാണ്. 28,405 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് ഏകദേശം 776 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കൽ മാത്രം 5000 കോടി രൂപ വേണ്ടിവരും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പദ്ധതിക്കായി പണം നൽകുന്നതിനൊപ്പം ബഹുരാഷ്ട്ര ഏജൻസികളിൽ നിന്നും സഹായം തേടും.

10,485 കോടി രൂപ (ചെലവിൻ്റെ 35 ശതമാനത്തിലധികം) ഫണ്ടിങ് ഏജൻസികളിൽ നിന്നാണ് സ്വീകരിക്കുക. ബാക്കിയുള്ള തുക ഇക്വിറ്റി, ഭൂമി ഏറ്റെടുക്കൽ, കടം, ജിഎസ്ടി റീഇംബേഴ്സ്മെൻ്റ് എന്നിവയിലൂടെ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കണ്ടെത്തും. റെഡ് ലൈനിൽ ഇബ്ലൂർ, അഗ്ര, ഡയറി സർക്കിൾ, കെആർ സർക്കിൾ, ഹെബ്ബാൾ എന്നിവിടങ്ങളിൽ അഞ്ച് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും.

TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro’s red line linking Sarjapur to Hebbal to impact property rentals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *