സംസ്ഥാനത്ത് സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി; സാധ്യത പഠനം ഉടൻ

സംസ്ഥാനത്ത് സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി; സാധ്യത പഠനം ഉടൻ

ബെംഗളൂരു: കര്‍ണാടകയില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യയിലെ സ്വര്‍ണ നിര്‍മ്മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് (എച്ച്ജിഎംഎൽ). ഇതിനായുള്ള സാധ്യത പഠനം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഉല്‍പാദന വിപുലീകരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്ജിഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശില്‍പ ആര്‍. പറഞ്ഞു. 388.7 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്നതാണ് റായ്ച്ചൂര്‍ ജില്ലയിലെ ഹുട്ടി സ്വര്‍ണ ഖനി. ഇതിന് സമീപത്തായുള്ള വണ്ടല്ലി സ്വര്‍ണ ഖനിയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന്. മറ്റൊന്ന്, തുമകുരു ജില്ലയിലെ 38 ഹെക്ടറുള്ള അജ്ജനഹള്ളി സ്വര്‍ണ്ണഖനിയാണ്. 2002-03 ല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഈ ഖനി അടച്ചുപൂട്ടിയതാണ്.

യാദ്ഗിര്‍ ജില്ലയില്‍ 55.7 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മെംഗലൂരു സ്വര്‍ണഖനി 1993-94ല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്വര്‍ണ്ണ ഖനികള്‍ക്ക് പുറമെ 259 ഹെക്ടര്‍ വിസ്തൃതിയുള്ള ചിത്രദുര്‍ഗയിലെ ഇംഗല്‍ധാല്‍ ചെമ്പ് ഖനിയും പട്ടികയിലുണ്ട്. ഈ ടെന്‍ഡറുകളുടെ സാങ്കേതിക മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA | MINING
SUMMARY: Karnataka’s Hutti Mines eyes four sites for mining, feasibility study soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *